നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് പരാതി; കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മെഡിക്കൽ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടമായി നടപടികൾ

Published : Feb 19, 2026, 06:17 AM IST
Nedumangad Hospital

Synopsis

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. 

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടം ആയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിസേറിയന് നടത്തിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്‍റെ അച്ഛന്‍റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടിയെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമരം കടുപ്പിച്ച് ഡോക്ടർമാർ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കും
ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ, സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം; മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകൾ നടക്കും