അധിക വൈദ്യുതി വേണമെന്ന് ആവശ്യം കേന്ദ്രത്തിന് മുന്നിൽവെച്ച് കേരളം. 500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിൻവലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ദില്ലി: 500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്ന് കേന്ദ്രത്തോട് കേരളം. നിലവിലുള്ള 150 മെഗാവാട്ട് വിഹിതം 2027 മെയ് വരെ നീട്ടണമെന്നും ആവശ്യം. ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതികൾക്ക് 360 കോടി രൂപയുടെ സഹായം തേടി. 33,115 അങ്കണവാടികളെ ഊർജ്ജക്ഷമമാക്കാൻ 'അങ്കൺ ജ്യോതി'ക്ക് 1,024 കോടി രൂപ ആവശ്യപ്പെട്ടു. കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിൻവലിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ആവശ്യമുന്നയിച്ചത്.














