പോറ്റിയുടെ ജാമ്യം; സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും, ഹൈക്കോടതി പരാമർശം പിടിവള്ളിയാക്കി ഭരണപക്ഷം

Published : Feb 05, 2026, 05:53 PM IST
potti bail congress bjp attack kerala government

Synopsis

പോറ്റിക്ക് ജാമ്യം കിട്ടിയത് സർക്കാറിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും. ജാമ്യത്തിന് കാരണം സർക്കാറിനറെ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു

തിരുവനന്തപുരം: പോറ്റിക്ക് ജാമ്യം കിട്ടിയത് സർക്കാറിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും. ജാമ്യത്തിന് കാരണം സർക്കാറിനറെ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപപെട്ടു. സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തെ കോൺഗ്രസ്സാണ് ഭയപ്പെടുന്നതെന്നാണ് സിപിഎം നിലപാട്. പോറ്റിക്കും ജാമ്യം കിട്ടിയതോടെ സ്വർണ്ണക്കൊള്ളക്കേസാകെ ആവിയാകുന്നുവെന്നാണ് പ്രതിപക്ഷവിമർശനം. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള സർക്കാർ നീക്കമെന്നാണ് ആക്ഷേപം.

പ്രതികളുടെ കൂട്ടജാമ്യം ഉയർത്തി ഇനി സ്വർണ്ണക്കൊള്ളക്കേസ് സർക്കാറിനെതിരെ സജീവവിഷയമാക്കുകകയാണ് ലക്ഷ്യം. സോണിയാഗാന്ധിയും പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും സ്വർണ്ണക്കൊള്ളയിൽ ഊന്നിയാണ്സിപിഎമ്മിൻറെ പ്രതിരോധവും തിരിച്ചാക്രമണവും. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടിയാലും എസ്ഐടിയിൽ വിശ്വാസമുണ്ടെന്നെ ഹൈക്കോടതിയുടെ പരാമർശം സർക്കാറിന് പിടിവള്ളിയായിട്ടുണ്ട്. പക്ഷെ പ്രതികൾ കൂട്ടത്തോടെ ജയിൽവിടുന്നതിൽ പൊതുസമൂഹത്തിനുണ്ടാകുന്ന സംശയത്തിലും ആശങ്കകളിലുമാണ് പ്രതിപക്ഷ പ്രതീക്ഷ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിൽ സർക്കാർ ഉത്തരവുണ്ടായിട്ടും ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പ്; 5 സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് കമ്മീഷൻ, പരിശീലനം തുടങ്ങി