
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയര്‍ന്ന് തന്നെ. 102.33 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. തൊട്ടുതലേന്നത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. 102.99 ദശലക്ഷം യൂണിറ്റ് എന്ന സര്‍വ്വകാല റെക്കോഡിലായിരുന്നു കഴിഞ്ഞ ദിവസത്തെ കണക്ക്. പീക്ക് അവറിൽ ഇന്നലെ 4,958 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടി വന്നത്. കഴിഞ്ഞ ഒരാഴ്ചയായി 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ് വിനിയോഗ നിരക്ക്. 19ാം തിയതി ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു. ഏപ്രിൽ 18 ന് 102.95 ദശലക്ഷം യൂണിറ്റുമാണ് ഉപയോഗിച്ചത്.
വൈകുന്നേരം ആറിനും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നുണ്ട്. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകീട്ട് ആറിനും 11 നും ഇടയിൽ ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചാലും വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്ന് കെഎസ്ഇബി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam