അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ കറൻ്റ് പോയി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം

Published : Jul 16, 2026, 10:08 AM IST
dyfi protest

Synopsis

ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. കെഎസ്ഇബിയുടെ പവർകട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്

തൃശൂർ: ലോകകപ്പിലെ അർജന്റീന -ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി പോയതിൽ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. കെഎസ്ഇബിയുടെ പവർകട്ടിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. കറൻ്റ് പോയതോടെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു. കെഎസ്ഇബി എരുമപ്പെട്ടി കടങ്ങോട് മേഖലയിൽ ഇന്ന് പുലർച്ചെ 12.42 മുതൽ 1.7 വരെ പവർകട്ട് ഉണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറ‍ഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിൽ വക്കീൽ നോട്ടീസ്, പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാവശ്യം
കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ: മൂന്നുപേർക്ക് ഷിഗെല്ല, വില്ലൻ മയോണൈസ് ആകാമെന്ന് ആരോഗ്യ വകുപ്പ്