
എറണാകുളം : സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam