
കണ്ണൂര്‍: പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്‍റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയുള്ള പ്രചാരണങ്ങള്‍ തള്ളികൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam