കോട്ടയം അടിച്ചിറയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു; പ്രശ്നം താത്കാലികമായി പരിഹരിച്ചു

Published : Nov 09, 2024, 02:07 PM IST
കോട്ടയം അടിച്ചിറയിൽ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി; ട്രെയിനുകൾ വൈകിയോടുന്നു; പ്രശ്നം താത്കാലികമായി പരിഹരിച്ചു

Synopsis

അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു

കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം - എറണാകുളം മെമു  ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച്  ഓടിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം