അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയത് കൂടിയാലോചിക്കാതെ; ബിജെപി പുനസംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് പിപി മുകുന്ദൻ

By Web TeamFirst Published Oct 2, 2020, 9:43 AM IST
Highlights

സംഘടന തെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷൻ രീതി പാർട്ടിയെ തകർക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങൾക്ക് അധികകാലം നിലനിൽപ്പില്ലെന്നും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 
 

കണ്ണൂർ: ബിജെപി ദേശീയ പുന:സംഘടനയ്ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പിപി മുകുന്ദൻ. എ പി അബ്ദുള്ളക്കുട്ടിയെ പാർട്ടി ഉപാധ്യക്ഷനാക്കിയത് കൂടിയാലോനകൾ ഇല്ലാതെയാണ്. ദീ‌ർഘകാലം പ്രവർത്തിച്ച നേതാക്കളെ അവഗണിച്ച് ഇന്നലെ വന്നൊരാൾക്ക് സ്ഥാനം നൽകിയെന്നും മുകുന്ദൻ ആരോപിച്ചു.

പാർട്ടിക്കായി ജയിലിൽ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്. സ്ഥാനങ്ങൾക്ക് വേണ്ടിയിട്ടല്ല ആദ്യകാല നേതാക്കൾ പ്രസ്ഥാനത്തിൽ എത്തിയത്. സംഘടന തെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷൻ രീതി പാർട്ടിയെ തകർക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങൾക്ക് അധികകാലം നിലനിൽപ്പില്ലെന്നും മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 
 

click me!