പാ‍ര്‍ട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല, പി.കെ.നവാസ് പ്രതികാരം തീ‍ര്‍ക്കുന്നു : പിപി ഷൈജൽ

Published : Sep 15, 2021, 06:00 PM ISTUpdated : Sep 15, 2021, 08:20 PM IST
പാ‍ര്‍ട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല, പി.കെ.നവാസ് പ്രതികാരം തീ‍ര്‍ക്കുന്നു : പിപി ഷൈജൽ

Synopsis

സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നീക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിൽ നിന്നും തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. ആരും വിശദീകരണവും ചോദിച്ചിട്ടില്ല.

കൽപറ്റ: എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിനെതിരെ മുൻ വൈസ് പ്രസിഡൻ്റ് പി.പി.ഷൈജൽ. തന്നെ സംസ്ഥാന ഭാരവാഹി പദത്തിൽ നിന്നും നീക്കുകയെന്നത് പി.കെ.നവാസിൻ്റെ ആവശ്യമായിരുന്നുവെന്നും ഇതിനായി പി.കെ.നവാസ് ഗൂഢാലോചന നടത്തിയെന്നും ഷൈജൽ പറഞ്ഞു. 

സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നീക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിൽ നിന്നും തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. ആരും വിശദീകരണവും ചോദിച്ചിട്ടില്ല. സ്ത്രീകൾ ആദരിക്കപ്പെടേണ്ടവരാണ്. എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെതിരെ നേതൃത്വത്തിന് പരാതി നൽകും. എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കും.

മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി നേതാക്കൾ അറിയാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് ആരോപിച്ച പി.പി ഷൈജൽ നാളെ മാധ്യമങ്ങളെ കണ്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി. പാർട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിതയുടെ പുതിയ കമ്മിറ്റിയെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചത് കൂടിയാലോചനയില്ലാതെയാണെന്ന പരസ്യവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്  പി.പി. ഷൈജലിനെതിരെ നടപടിയുണ്ടായത്. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് ഷൈജിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എംഎസ്എഫിൻ്റെയും മുസ്ലിം ലീഗിൻ്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷൈജലിനെ നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ