നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

By Web TeamFirst Published Nov 30, 2020, 1:49 PM IST
Highlights

നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. അതേ സമയം ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്‍റെ  ജാമ്യാപേക്ഷയിൽ  വാദം പൂർത്തിയായി. നാളെ വിധി പറയുമെന്ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ  കെട്ടിച്ചമച്ച കേസാണെന്നും 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്ക്കോടതികൾക്ക് അധികാരമുണ്ടെന്നും പ്രതിഭാഗം.

നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. അതേ സമയം ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നാല് ദിവസമായി മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും  പ്രദീപ് കുമാർ അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.  പ്രദീപ് കുമാർ കാസർകോട്ടെത്തി മാപ്പുസാക്ഷിയുടെ ബന്ധുവിന കണ്ടത് കള്ളപ്പേര് പറഞ്ഞാണെന്നും പ്രൊസിക്യൂഷൻ വാദിച്ചു. വിശദമായ വാദം കേട്ട കോടതി നാളെ വിധി പറയാൻ മാറ്റി.
 

click me!