ശബരിമലയിൽ രാഹുൽ മൗനം പാലിക്കുന്നു, കേരളത്തിൽ ബിജെപി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കും: പ്രഹ്ളാദ് ജോഷി

By Web TeamFirst Published Feb 16, 2021, 11:43 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് ശേഷമുള്ള ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഹ്ളാദ് ജോഷി.

തൃശ്ശൂർ: ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി മാനം പാലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിൽ കോൺഗ്രസിന് യാതൊരു ആത്മാർഥതയുമില്ല. ശബരിമല വിഷയത്തിൽ കോൺഗ്രസിന് രണ്ടു നിലപാടാണുള്ളത് ഡൽഹിയിൽ ഒരഭിപ്രായം പറയും കേരളത്തിൽ മറ്റൊന്നും കേരളത്തിൽ നിന്നുള്ള എം.പിയെന്ന നിലയിൽ രാഹുൽ ഗാന്ധി ഇതിന് മറുപടി പറയണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് ശേഷമുള്ള ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഹ്ളാദ് ജോഷി. സംസ്ഥാനത്തെ യുഡിഎഫ് -  എൽഡിഎഫ് സർക്കാരുകൾ ഒരു പോലെ പരാജയമാണ്. കേരളത്തിൽ ബിജെപി മികച്ച വിജയം നേടും.

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്ത് നടത്തുകയാണ്. മുസ്ലീം വർഗീയ പ്രീണനമാണ് യു.ഡി എഫും എൽ ഡി എഫും ചെയ്യുന്നത് ഇത്തവണ ബിജെപിയുടെ വോട്ടു ശതമാനം കൂടും. കേരളത്തിൽ അപ്രതീക്ഷിത ഫലം ഉണ്ടാകുമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേരളത്തോട് പ്രത്യേക താത്പര്യമുണ്ട്. കോൺഗ്രസും സിപിഎമ്മും ബിജെപിക്ക് ഒരു പോലെ എതിരാളികളാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കുന്നതിൽ നേതൃത്വം തീരുമാനമെടുക്കും. 

click me!