'ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കും' പ്രകാശ് ജാവദേക്കര്‍

Published : Jan 19, 2023, 02:35 PM ISTUpdated : Jan 19, 2023, 02:41 PM IST
'ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കും' പ്രകാശ് ജാവദേക്കര്‍

Synopsis

എൻഡിഎ മുന്നണി വിപുലപ്പെടുത്തുന്നതിനായി വിവിധ പാർട്ടികളുമായി ചർച്ചകൾ തുടരുകയാണ്, വൈകാതെ തീരുമാനമുണ്ടാകുമെന്നും കേരളത്തിന്‍റെ  ചുമതലയുള്ള ജനറല്‍ സെക്രട്ടറി 

ദില്ലി:അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. എൻഡിഎ മുന്നണി വിപുലപ്പെടുത്തുന്നതിനായി വിവിധ പാർട്ടികളുമായി ചർച്ചകൾ തുടരുകയാണ്, വൈകാതെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. കേന്ദ്രസർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക ക്യാംപെയിന്‍ രണ്ട് മാസത്തിനകം പൂർത്തിയാകും. വിഷുവിന് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ വീട്ടിൽ വിരുന്നൊരുക്കുമെന്നും കേരളത്തിന്‍റെ  ചുമതലയുള്ള ജനറല്‍ സെക്രട്ടറി പറഞ്ഞു.

'തെന്നിന്ത്യയിൽ വളരാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി'; തമിഴ്നാട് ഗവർണറുടെ നടപടിയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി

കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ നിഴൽയുദ്ധം നടത്തുകയാണ്. എൽഡിഎഫ് സർക്കാർ എന്നത് കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യങ്ങൾ, സ്വജനപക്ഷപാതം എന്നിവയുടെ കൂടിച്ചേരലാണെന്നും ജാവദേക്കര്‍ പറഞ്ഞു. ജനങ്ങൾ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കും. നരേന്ദ്രമോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണയുണ്ട്. പക്ഷേ 12 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എല്ലാ വിഭാഗം ജനങ്ങളിക്കും ബിജെപി എത്തുകയാണ്. വൈകാതെ കേരളത്തിൽ ബിജെപി ഒരു നിർണായക ശക്തിയാകും. കാരണം കേരളം കൂടുതൽ നല്ലത് അർഹിക്കുന്നുണ്ട്. കേരളത്തിലെ 1.5 കോടി പേർക്ക് ഇരുപത് മാസമായി സൗജന്യമായി കേന്ദ്രം 5 കിലോ അരി നൽകുന്നു. 2023 ലും ഇത് തുടരും. എല്ലാവർക്കും 140 കിലോ അരിവരെ സൗജന്യമായി ലഭിച്ചു.  ഇത് പിണറായിയുടെ അരിയല്ല, മോദിയുടെ അരിയാണ്. ജനങ്ങൾക്ക് ഇത് അറിയാമെന്നും ജാവദേക്കര്‍ പറഞ്ഞു. 

'കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകില്ല.സുരേന്ദ്രനും മുരളീധരനും ഉള്ളപ്പോള്‍ ആരെങ്കിലും അങ്ങിനെ ചിന്തിക്കുമോ'

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ