മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് പ്രകാശ് ജാവ്ദേക്കർ; 'മുനമ്പത്ത് ക്രിസ്ത്യാനികളുമുൾപ്പെടുന്നു'

Published : Nov 05, 2024, 11:24 AM ISTUpdated : Nov 05, 2024, 11:34 AM IST
മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് പ്രകാശ് ജാവ്ദേക്കർ; 'മുനമ്പത്ത് ക്രിസ്ത്യാനികളുമുൾപ്പെടുന്നു'

Synopsis

രാജ്യത്താകെ വഖഫ് ഭൂമി പ്രശ്നമുണ്ടെന്നും മുനമ്പത്തെ വഖഫ് ഭൂമി എത്രയുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ബിജെപി നേതാവ്

പാലക്കാട്: വഖഫ് ഭൂമി വഖഫ് ഹിന്ദു - മുസ്‌ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നതാണ് വഖഫ് ഭൂമി പ്രശ്നം. ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. ഏത് തരം ഭൂമിക്ക് മേലും അവകാശം ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നു. പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ ആവുന്നില്ല. വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതി. മുനമ്പത്ത് നിന്ന് ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുനമ്പത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് വ്യക്തമാക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമി, സ്വകാര്യ ഭൂമി മറ്റ് മതസ്ഥരുടെ ഭൂമി എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കണം. പലസ്തീൻ വിഷയത്തെ കുറിച്ച് എൽഡിഎഫും യുഡിഎഫും പറയുന്നുണ്ട്. പക്ഷെ ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ച് അവർ മിണ്ടുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് എതിരായ ആക്രമണങ്ങളിലും നിശബ്ദതയാണ്. കാനഡയിലെ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ അവർ അപലപിക്കുന്നില്ലെന്നും പ്രകാശ് ജാവ്ദേക്ക‍ർ കുറ്റപ്പെടുത്തി.

കൽപ്പാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നം ഉണ്ടെന്നാണ് മനസിലാക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എൽഡിഎഫും യുഡിഎഫും നേരത്തെ മദനിയെ സ്വാഗതം ചെയ്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദീപ് വാര്യർ വിഷയത്തിൽ ഉയർന്ന ചോദ്യങ്ങളോട് ബിജെപിയിൽ പ്രശ്നങ്ങളില്ല എന്ന് മാത്രം പറഞ്ഞ് പ്രകാശ് ജാവ്ദേക്കർ മടങ്ങി.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി