
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണ്. അത് അന്വേഷണം പൂര്‍ത്തിയാകുമ്പോൾ അവര്‍ക്ക് മനസിലാവുമെന്നും മന്ത്രി പറഞ്ഞു..
സിപിഎം - ബിജെപി ഒത്തുകളിയെന്ന യുഡിഎഫ് ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച വിജയം നേടും. പുതിയ ചരിത്രം കേരളത്തിൽ ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി എഴുതും. 2024 ൽ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. കേരളത്തിൽ എംഎൽഎമാര്‍ ഇല്ലാതിരുന്നിട്ട് പോലും മലയാളികൾക്ക് പ്രധാനമന്ത്രി മോദി വലിയ പരിഗണനയാണ് നൽകുന്നത്. അടുത്ത 100 ദിവസത്തിനുള്ളിൽ ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.