യുഎപിഎ അറസ്റ്റ്: പൊലീസിന് തെറ്റ് പറ്റിയെന്ന് പ്രകാശ് കാരാട്ട് , സര്‍ക്കാര്‍ തിരുത്തണം

By Web TeamFirst Published Nov 7, 2019, 11:04 AM IST
Highlights

"ലഘുലേഖ കൈവശം വച്ചത് കൊണ്ട് മാവോയിസ്റ്റ് ആകില്ല. പൊലീസിന് തെറ്റ് പറ്റി. ആ തെറ്റ് തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണം"

കൊച്ചി: കോഴിക്കോട്ട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണ് . ആ തെറ്റ് തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും പേരിൽ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും 

ലഘുലേഖകൾ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യുഎപിഎ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടിയെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പപ്പിനെ കുറിച്ച് അന്വേഷിക്കാൻ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തെ കുറിച്ച് പ്രതികരണം ആകാമെന്നും പ്രകാശ് കാരാട്ട് കൊച്ചിയിൽ പറഞ്ഞു. 

click me!