തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്: ഇടനിലക്കാരനായ പ്രകാശ് തമ്പി പിടിയില്‍

By Web TeamFirst Published May 29, 2019, 3:33 PM IST
Highlights

പ്രകാശ് തമ്പി വാഹന അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജറായിരുന്നു. ഡിആർഐ അന്വേഷിക്കുന്ന മറ്റൊരു ഇടനിലക്കാരൻ വിഷ്ണു, ബാലഭാസ്ക്കറിന്‍റെ ഫിനാൻസ് മാനേജറായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന്‍റെ ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡിആര്‍ഐ പിടികൂടി. 25 കിലോ സ്വർണം ഇയാൾ വിദേശത്തു നിന്ന് കൊണ്ടു വന്നിട്ടുണ്ടെന്നും ഡിആര്‍ഐ കണ്ടെത്തി.

അഭിഭാഷകനായ ബിജു കൈമാറുന്ന സ്വർണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. നിരവധി തവണ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പ്രകാശ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നത് പ്രകാശിനാണ്.

ഒളിവിലായിരുന്ന ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍റ് ചെയ്യുകയും ചെയ്തു. പ്രകാശ് തമ്പി വാഹന അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജറായിരുന്നു. ഡിആർഐ അന്വേഷിക്കുന്ന മറ്റൊരു ഇടനിലക്കാരൻ വിഷ്ണു, ബാലഭാസ്ക്കറിന്‍റെ ഫിനാൻസ് മാനേജറായിരുന്നു.

click me!