പിഎസ് സി കോഴ വിവാദം: എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി

Published : Jul 14, 2024, 08:50 AM ISTUpdated : Jul 14, 2024, 12:54 PM IST
പിഎസ് സി കോഴ വിവാദം: എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി

Synopsis

'നിങ്ങളാണ് യഥാർത്ഥ ചതിയിലെ നായകന്‍' സിപിഎം ജില്ലാകമ്മറ്റി അംഗത്തിന്‍റെ പോസ്റ്റിന് പ്രമോദ് കോട്ടൂളിയുടെ കമന്‍റ്

കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പ്രമോദ് കോട്ടൂളി ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത്. എല്ലാത്തിലും പ്രതികരിച്ചാല്‍ ജീവനുണ്ടാകില്ല, പാർട്ടിയെ ഒരു വിഭാഗം തെറ്റിധരിപ്പിച്ചു. പാർട്ടിയെ തെറ്റിധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണം. നിയമ പോരാട്ടം തുടരും. പാർട്ടിയില്‍ നിന്ന്  പുറത്താക്കിയ കാര്യം തന്നെ  അറിയിച്ചിട്ടില്ല. താൻ കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് പറയുന്നത്.

പ്രമോദിനെ പുറത്താക്കിയ വാര്‍ത്താ കുറിപ്പ് പങ്ക് വച്ച സിപിഎം ജില്ലാ കമ്മറ്റി അംഗം പ്രേംകുമാര്‍ ഇല്ലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രമോദ് ശക്തമായ കമന്‍റിട്ടു. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നാണ് കമന്‍റ്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍തതനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ബോധ്യമായതിനെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി ഇന്നലെ വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ഈ കുറിപ്പാണ് ജില്ലാ കമ്ണറ്റി അംഗം ഫേസ് ബുക്കില്‍ പങ്ക് വച്ചത്. ഇതിനാണ് പ്രമോദ് കോട്ടൂളി കമന്‍റിട്ടത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ