ഷഹാന ഇനി തനിച്ച്, കൈപിടിയ്ക്കാൻ പ്രണവില്ല; കണ്ണീർ വിട നൽകി നാട്

Published : Feb 18, 2023, 05:40 PM ISTUpdated : Feb 18, 2023, 05:52 PM IST
ഷഹാന ഇനി തനിച്ച്, കൈപിടിയ്ക്കാൻ പ്രണവില്ല; കണ്ണീർ വിട നൽകി നാട്

Synopsis

വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ നിഴലുപോലെ കൂടെയുണ്ടായിരുന്ന  പ്രിയസഖി ഷഹാനയെ തനിച്ചാക്കിയാണ് പ്രണവ് ലോകത്തോട് വിടപറഞ്ഞത്.

തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രണവിനെ നിറകണ്ണുകളോടെ നാട് യാത്രയാക്കി. ഇന്നു രാവിലെ 11 മണിക്കായിരുന്നു സംസ്കാര ചടങ്ങുകൾ. ആയിരങ്ങളാണ് പ്രണവിനെ ഒരുനോക്ക് കാണാൻ അവസാനമായി എത്തിയത്. വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ നിഴലുപോലെ കൂടെയുണ്ടായിരുന്ന  പ്രിയസഖി ഷഹാനയെ തനിച്ചാക്കിയാണ് പ്രണവ് ലോകത്തോട് വിടപറഞ്ഞത്. പ്രണവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരയുന്ന ഷഹാനയെ സമാധാനിപ്പിക്കാൻ ആർക്കുമാകുമായിരുന്നില്ല. മന്ത്രി ആർ. ബിന്ദുവും കണ്ണികരയിലെ പ്രണവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് പ്രണവ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. ഇരുവരുടെയും പ്രണയകഥ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബൈക്കപകടത്തെ തുടർന്ന് ശരീരം തളർന്നുപോയ പ്രണവിനെ തേടി ഷഹാന എത്തുകയായിരുന്നു.  സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക്  പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു. 

ബികോം പൂര്‍ത്തിയാക്കി തുടര്‍പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന സമയത്താണ് പ്രണവിന്‍റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്.  
ഒരു ബൈക്കപകടത്തിന്റെ രൂപത്തില്‍ വിധി പ്രണവിന്‍റെ സ്വപ്നങ്ങളെ തകര്‍ത്തു.  സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്‍റെ വീഴ്ചയില്‍ നിന്ന് പിന്നീട് പ്രണവിന് എഴുന്നേല്‍ക്കാനായില്ല. സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. എങ്കിലും കിടക്കയില്‍ നിന്നെഴുന്നേറ്റ് വീല്‍ചെയറില്‍ സഞ്ചരിക്കാമെന്ന സാഹചര്യമായി. അപ്പോഴേക്ക് പ്രണവിന് പൂര്‍ണ്ണ പിന്തുണയുമായി കൂട്ടുകാര്‍ സജീവമായിരുന്നു. 

ഇനി ഷഹാനയ്ക്കൊപ്പം കൈ പിടിക്കാനില്ല; പ്രണവിനെ മരണം കവര്‍ന്നെടുത്തു

സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ഷഹാനയും പ്രണവിനെ സമീപിച്ചത്. എന്നാല്‍ പ്രണവ് അത് കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ ഷഹാനയുടെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ഒടുവില്‍ പ്രണവിനായില്ല. ഒടുവില്‍ എതിര്‍പ്പുകളേറെയുണ്ടായിട്ടും 2022 മാര്‍ച്ച് മൂന്നിന് പ്രണവ് ഷഹാനയെ  തന്‍റെ ജീവിത്തിലേക്ക് ചേര്‍ക്കുകയായിരുന്നു. 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം