ക്ഷേത്രസന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് കമന്‍റ്; ചുട്ടമറുപടിയുമായി പ്രതിഭ എംഎല്‍എ

Published : Feb 27, 2020, 03:50 PM ISTUpdated : Feb 27, 2020, 03:57 PM IST
ക്ഷേത്രസന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് കമന്‍റ്;  ചുട്ടമറുപടിയുമായി പ്രതിഭ എംഎല്‍എ

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എംഎല്‍എ പങ്കെടുക്കുന്ന പരിപടികളെ കുറിച്ചുളള പോസ്റ്റുകളും ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍  വരാറുമുണ്ട്.  എംഎല്‍എയുടെ അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എംഎല്‍എ പങ്കെടുക്കുന്ന പരിപടികളെ കുറിച്ചുളള പോസ്റ്റുകളും ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍  വരാറുമുണ്ട്.  എംഎല്‍എയുടെ അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി എംഎല്‍എ തന്നെ രംഗത്തെത്തിയത്തോടെയാണ് പോസ്റ്റ് വൈറലായത്. 

 ക്ഷേത്രസന്ദര്‍ശനം നടത്തിയ എംഎല്‍എയുടെ പോസ്റ്റിന് താഴെ 'തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലൻസിംഗ്' എന്നായിരുന്നു ഒരാളുടെ കമന്‍റ്.  ഒട്ടും വൈകാതെ തന്നെ എംഎല്‍എയുടെ മറുപടിയും വന്നു.

'താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ അടിയൻ പോവില്ലായിരുന്നു'- ഇങ്ങനെയായിരുന്നു എംഎല്‍എയുടെ മറുപടി. എംഎല്‍എയുടെ മറുപടിക്ക് നിരവധി പേര്‍ ലൈക്കും ചെയ്തു.

 

എംഎല്‍എയുടെ മറുപടിയെ പ്രശംസിച്ച് പലരും ഇതിനുതാഴെ കമന്‍റുകള്‍ ചെയ്തപ്പോള്‍ ചിലര്‍ വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് തിരിച്ചടി, ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
പ്ലസ് ടു വിദ്യാർത്ഥിനി വീട്ടുവളപ്പിലെ കുളിമുറിയിൽ മരിച്ച നിലയിൽ, സംഭവം വർക്കല ചെറുന്നിയൂരിൽ