
തിരുവനന്തപുരം: ഹിജാബ് വിവാദം (Hijab Row) രാജ്യമെങ്ങും ചര്‍ച്ചയാകുമ്പോള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) പങ്കെടുത്ത ചടങ്ങിലെ പ്രാര്‍ത്ഥാനാഗാനരംഗവും ചര്‍ച്ചയാകുന്നു. പൂവച്ചല്‍ സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ പ്രാര്‍ര്‍ത്ഥനാ ഗാനം.
53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു ചടങ്ങ്. പൂവച്ചല്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിലെ പ്രാര്‍ത്ഥാനാഗാനമാണ് ചര്‍ച്ചയും വൈറലുമാകുന്നത്. സ്‌കൂളിലെ സംഗീത സംഘത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറ് കുട്ടികളാണ് പ്രാര്‍ത്ഥനാഗാനം അവതരിപ്പിച്ചത്. പ്ലസ്ടു അധ്യാപിക അനുജയാണ് കുട്ടികളെ പാട്ട് പഠിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പ്രാര്‍ത്ഥനാഗാനം ആലപിക്കാന്‍ കുട്ടികളെ തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശം. യാദൃച്ഛികമായി ആറ് കുട്ടികളും ഹിജാബ് ധരിച്ചവരായെന്ന് ജി സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു.
കുട്ടികളുടെ പാട്ടും വേഷവും സമൂഹമാധ്യമങ്ങളില്‍ വയറലാകുകയാണ്. കേരളത്തിന്റെ മാതൃകയെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കര്‍ണാടകയിലാണ് ഹിജാബ് വിവാദം തലപൊക്കിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോടതി കയറി. ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചാണ് എത്തിയത്. പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം കൈയാങ്കളിയായി. തുടര്‍ന്ന് മൂന്ന് ദിവസം കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam