'നാളെ മുതൽ ലോഡ് ഷെഡ്ഡിങ്, പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി'; രാവിലെ പത്രം നോക്കിയവർ ഞെട്ടി! സിപിഎം ക്യാമ്പെയിൻ പിന്തുടർന്ന് പിആർഡി

Published : Mar 05, 2026, 08:32 AM ISTUpdated : Mar 05, 2026, 08:39 AM IST
PRD ad

Synopsis

യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ.

തിരുവനന്തപുരം: സിപിഎം ക്യാമ്പെയിൻ പിന്തുടർന്ന് പിആർഡി. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ. യുഡിഎഫ് കാലത്തെ വീഴ്ചകൾ വാർത്താരൂപത്തിലാക്കിയാണ് പരസ്യം. മലയാള ഇംഗ്ലീഷ് ദിനപത്രങ്ങളിലും മുഴുവൻ പേജ് പരസ്യം. എന്നാൽ തിരുവനന്തപുരം എഡിഷൻ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ പരസ്യമില്ല എന്നതും ശ്രദ്ധേയം. പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഇന്ന് മുതൽ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ​ഗെയിൽ, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാർത്തകൾ. പിആർഡിയാണ് പരസ്യം നൽകിയത്. ഇന്നത്തെ സർക്കാർ പറയുന്ന നേട്ടങ്ങളും മറ്റൊരു പേജിലും നൽകി. രണ്ട് പേജ് പരസ്യമാണ് നൽകിയത്.

കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്സൈറ്റ് തുടങ്ങിയത്. 10 വർഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതാണ് പ്രചാരണം നടത്തുന്നത്. ഇതിന്‍റെ തുടർച്ചായയാണ് പത്രങ്ങളിലെ പരസ്യം. മലയാള, ഇം​ഗ്ലീഷ് പത്രങ്ങളില്‍ മുഴിപ്പേജാണ് പരസ്യം. യുഡിഎഫ് കാലത്തെ കേരളം എങ്ങെനയായിരുന്നു എന്നതാണ് പരസ്യത്തിൽ പറയുന്നത്. നിലവിൽ ഔദ്യോ​ഗിക പ്രതികരണം പിആർഡി നൽകിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ, ചിലർ ഭയപ്പെടുത്തുന്ന പ്രചാരണം നടക്കുന്നു, പിന്നിൽ വേറെ ലക്ഷ്യം; മന്ത്രി
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം, നാലുപേർ ഒളിവിൽ