Latest Videos

അച്ഛനേയും മകളയേും ആക്രമിച്ച കേസ്:അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും

By Web TeamFirst Published Sep 27, 2022, 6:51 AM IST
Highlights

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും ആണ് കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്

തിരുവനന്തപുരം : തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കെഎസ്ആർടിസിയെ താൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി. അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും . കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും ആണ് കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്

കാട്ടക്കടയിൽ വിദ്യാർത്ഥി കൺസെഷൻ കാർ‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ചത് വാദിയെ പ്രതിയാക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന ഹർജി.പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ ക്യാമറയുമായി ഒരാളെ കൊണ്ടുവന്ന് ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന് തുടങ്ങി പ്രേമജൻ സ്ഥിരം പ്രശ്നക്കാരനാണെന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വരെ എത്തിനിൽക്കുന്നു പ്രതികളുടെ വാദം. 

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയത് എന്തുംകൊണ്ടെന്ന് ദൃശ്യങ്ങൾ പറയും. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ തുരൂഹതയുണ്ട് ഇക്കാര്യം കാട്ടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പ്രേമനൻ വ്യക്തമാക്കി

അതേസമയം ഒരാഴ്ചയ്ക്ക് മുന്പ് നടന്ന സംഭവത്തിൽ പ്രതികളെ ഇനിയും പിടിക്കാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷധേ ഉയരുന്നുണ്ട്.എവിടെപ്പോയി ഒളിച്ചാലും പൊലീസ് കണ്ടെത്തുമെന്നാണ് ഇന്നലെ ഗതാഗതമന്ത്രി പറഞ്ഞത്.നാളെ കോടതി തീരുമാനം പറയും വരെ പ്രതികൾ ഒളിവിൽ തുടരാനാമ് സാധ്യത.

'പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും,ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും'

click me!