തിരുവനന്തപുരത്തെ നേവി ദിന ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും; ശംഖുമുഖത്തേക്ക് ഷട്ടിൽ സർവീസുമായി കെഎസ്ആർടിസിയും

Published : Nov 28, 2025, 07:00 PM IST
navy day

Synopsis

നാവികസേനാ ദിനമായ ഡിസംബർ 3ന് ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. പൊതുജനങ്ങൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും.

തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. നാവികസേനാ ദിനമായ ഡിസംബർ 3നാണ് ആഘോഷങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും. ഈ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് ശംഖുമുഖത്തേക്ക് കെഎസ്ആർടിസി ഷട്ടിൽ സർവീസും ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് 'ഓപ്പറേഷൻ ഡെമോ' എന്ന ദൃശ്യ വിസ്മയമൊരുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു