രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പേർക്ക്

Published : Aug 14, 2023, 12:06 PM ISTUpdated : Aug 14, 2023, 12:58 PM IST
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പേർക്ക്

Synopsis

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്.

ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്ന് പത്തു പേർക്കാണ് ഇക്കുറി മെഡൽ. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ് പി  ആര്‍ മഹേഷിന് ലഭിച്ചു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹരായി. സോണി ഉമ്മൻ കോശി ASP, ഡിവൈഎസ്പി, സിആർ സന്തോഷ്, ജി ആര്‍ അജീഷ് , ഇന്‍സ്‌പെക്ടര്‍,ആര്‍ ജയശങ്കര്‍, എഎസ്‌ഐ, എസ് ശ്രീകുമാര്‍, എസ്‌ഐ, എന്‍ ഗണേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, പി കെ സത്യന്‍, എസ്‌ഐ (സൈബര്‍ സെല്‍),എന്‍ എസ് രാജഗോപാല്‍ , ആംഡ് പൊലീസ് എസ്‌ഐ, എം ബൈജു പൗലോസ്, എസ്എച്ച്ഒ എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍. ആകെ  954 പേർക്കാണ് വിവിധ പൊലീസ് വിഭാഗങ്ങളിൽ നിന്ന് അംഗീകാരം ലഭിച്ചത്.. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്കും മെഡലുണ്ട്.. 

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ