
കൊച്ചി: യാക്കോബായ സഭ ആരുടെയും ഒന്നും കവർന്നെടുത്തിട്ടില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. ഒരു സഭയുടെയും അധികാരത്തിൽ കൈകടത്തിയിട്ടില്ലെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബാവ പറഞ്ഞു.
സർക്കാർ നടത്തുന്ന ശ്രമങ്ങളുമായി ഓർത്തഡോക്സ് വിഭാഗം സഹകരിക്കുന്നില്ലെന്നും അവരുടെ ആവശ്യത്തിന് അനുസരിച്ച് ഭരണഘടനയിൽ മാറ്റം വരുത്തുകയാണെന്നും ബാവ വിമർശനമുന്നയിച്ചു. അഞ്ച് പ്രാവശ്യം മധ്യസ്ഥതക്ക് വിട്ടെങ്കിലും അവർ തെറ്റിപ്പിരിഞ്ഞു. സർക്കാർ മധ്യസ്ഥതയിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം ഒഴിഞ്ഞു മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതു വിധി ഉണ്ടെങ്കിലും യാക്കോബായ സഭയുടെ പള്ളികൾ വിട്ടുകൊടുക്കില്ലെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ നേരത്തെ പറഞ്ഞിരുന്നു. അന്യന്‍റെ മുതല്‍ അപഹരിക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ ജോലിയെന്നും അദ്ദേഹം വിമര്‍ശിമുന്നയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam