ബെംഗളൂരുവിൽ ഓണമാഘോഷിച്ച് പ്രസ്റ്റീജ് സണ്‍റൈസ് പാര്‍ക്ക് മലയാളി കൂട്ടായ്മ

Published : Sep 04, 2022, 09:30 PM ISTUpdated : Sep 04, 2022, 09:36 PM IST
ബെംഗളൂരുവിൽ ഓണമാഘോഷിച്ച് പ്രസ്റ്റീജ് സണ്‍റൈസ് പാര്‍ക്ക് മലയാളി കൂട്ടായ്മ

Synopsis

ആഘോഷങ്ങൾക്ക് തെളിമയേകി ചെണ്ടമേളത്തോടെ പിന്നാലെ മാവേലിയെത്തി. വിപുലമായ ഓണം ഘോഷയാത്രയും സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി കൂട്ടായ്മയായ ബെംഗളൂരു പ്രസ്റ്റീജ് സണ്‍റൈസ് പാര്‍ക്ക് മലയാളി കൂട്ടായ്മ വിപുലമായ ഓണഘോഷം സംഘടിപ്പിച്ചു. ആര്‍പ്പോ 2022 എന്ന പേരിലായിരുന്നു ഓണാഘോഷ പരിപാടികൾ. ആഘോഷങ്ങളുടെ ഭാഗമായി മെഗാപൂക്കളം ഒരുക്കിയിരുന്നു. 

ആഘോഷങ്ങൾക്ക് തെളിമയേകി ചെണ്ടമേളത്തോടെ പിന്നാലെ മാവേലിയെത്തി. വിപുലമായ ഓണം ഘോഷയാത്രയും സംഘടിപ്പിച്ചു.  ഘോഷയാത്രയിൽ കേരള സംസ്കാരത്തിൻ്റെ തനിമ വിളിച്ചോതി കഥകളിയടക്കം വിവിധ കലാരൂപങ്ങൾ അണിനിരന്നു. വനിതകളുടെ മെഗാ തിരുവാതിരയും സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയിലെ അംഗങ്ങൾക്കായി ഓണസദ്യയും ഒരുക്കിയാണ് ആഘോഷങ്ങൾ അവസാനിച്ചത്. ചടങ്ങിൽ ചലച്ചിത്ര താരം ബേസിൽ പൗലോസ് അതിഥിയായി എത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍