ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഒഴിഞ്ഞ സ്ഥലത്തേക്ക് നീങ്ങി, പണം എണ്ണുന്നത് കണ്ടതോടെ നാട്ടുകാർ പിടികൂടി; പൊളിഞ്ഞത് ഹംസയുടെ ഭിക്ഷാടന തന്ത്രം

Published : Oct 20, 2025, 09:16 PM IST
Fake Blind -Hamsa

Synopsis

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ആളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം

മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ആളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് പണം എണ്ണി നോക്കിയതാണ് കോട്ടയം സ്വദേശി ഹംസയെ കുടുക്കിയത്. ഹംസ വളാഞ്ചേരിയിൽ എത്തിയത് രണ്ട് മാസം മുമ്പാണ്. കറുത്ത കണ്ണടയും വച്ച് അന്ധനാണെന്നും പറഞ്ഞായിരുന്നു ഇയാൾ ഭിക്ഷാടനം നടത്തിയത്. ആളുകളൊക്കെ ഇയാൾക്ക് പണം കൊടുത്ത് സഹായിച്ചു. കണ്ണ് കാണാത്തവർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് നാട്ടുകാർ പറഞ്ഞു എന്നാല്‍ ഹംസ ഇത് നിരസിക്കുകയായിരുന്നു.

ഇതോടെയാണ് വളാഞ്ചേരിക്കാർക്ക് സംശയം തോന്നിയത്. ഇന്ന് പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഹംസ പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. പിന്നെ കാണുന്നത് കറുത്ത കണ്ണട ഊരി മാറ്റിയ ശേഷം കൈവശമുണ്ടായിരുന്ന പണം എണ്ണുന്ന ഹംസയെയാണ്. കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഹംസയ്ക്കും കള്ളി സമ്മതിക്കേണ്ടി വന്നു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'