വിലക്കയറ്റം രൂക്ഷം; ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിൽ

Published : Mar 16, 2022, 01:03 PM IST
വിലക്കയറ്റം രൂക്ഷം; ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിൽ

Synopsis

ഉപഭോക്തൃവില സൂചിക ആറ് ശതമാനത്തിനു മുകളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതായത് വിലക്കയറ്റത്തിന് കുറവൊന്നുമില്ല. വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞേക്കുമെങ്കിലും ധാന്യങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കും. 

കൊച്ചി: രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുന്നതോടെ ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിലെത്തി. എണ്ണവില ഇനിയും ഉയ‌ർന്നാൽ വിലക്കയറ്റം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. 

ഉപഭോക്തൃവില സൂചിക ആറ് ശതമാനത്തിനു മുകളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതായത് വിലക്കയറ്റത്തിന് കുറവൊന്നുമില്ല. നിലവില്‍ 8 മാസത്തിലെ ഉയരത്തിലാണ്. വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞേക്കുമെങ്കിലും ധാന്യങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കും. 

മുമ്പിലുള്ള വെല്ലുവിളി ഇന്ധന വിലക്കയറ്റമാണ്. പെട്രോള്‍ ഡീസല്‍ വില കൂടിയാല്‍ ഒരാഴ്ചയ്ക്കകം വിലക്കയറ്റം വീണ്ടും കുതിക്കും. ചില ഉത്പന്നങ്ങളുടെ വില കുറഞ്ഞത് 10 ശതമാനമെങ്കിലും ഉയരുമെന്നും സ്റ്റാറ്റിറ്റക്സ് മന്ത്രാലയം കണക്കാക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ മാത്രമല്ല സ്റ്റീല്‍, സിമന്‍റ്, പാത്രങ്ങള്‍, ഇലക്ട്രോണിക്  ഉത്പന്നങ്ങള്‍ എന്നിവയുടെയും വില കൂടി. ഉപഭോക്തൃ വില സൂചിക 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ പലിശ വര്‍ദ്ധിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കും. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസത്തില്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും