പ്രതിഷേധമൊഴിയാതെ ക്രിസ്തുമസ് ദിനവും, കുർബാന പരിഷ്കരണത്തിൽ എതിർപ്പ്, വൈദിക പ്രതിഷേധം

Published : Dec 25, 2021, 12:28 PM ISTUpdated : Dec 25, 2021, 12:50 PM IST
പ്രതിഷേധമൊഴിയാതെ ക്രിസ്തുമസ് ദിനവും, കുർബാന പരിഷ്കരണത്തിൽ എതിർപ്പ്, വൈദിക പ്രതിഷേധം

Synopsis

നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്കാരത്തിന് പിന്നിലുണ്ടെന്ന് വൈദികർ പറഞ്ഞു. 

കൊച്ചി: ക്രിസ്മസ് ദിനത്തിലും (Christmas) കുർബാന പരിഷ്കരണത്തിൽ പ്രതിഷേധം ഒഴിയാതെ എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസിൽ ഉപവാസ പ്രാർ‍ത്ഥന നടത്തി (Protest). നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്കാരത്തിന് പിന്നിലുണ്ടെന്ന് വൈദികർ പറഞ്ഞു. 

സിറോ മലസബാർ സഭയിലെ കുർബാന പരിഷ്കരത്തിനെതിരെ മാസങ്ങളായി തുടർന്നു പ്രതിഷേധത്തിന് ക്രിസ്മസ് ദിനത്തിനും അവധിയില്ല. അതിരൂപത സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ ഉപവാസവും പ്രാർത്ഥനയും നടത്തിയത്. സിനഡിനെതിരെ സമരം ചെയ്യുന്ന വൈദികർക്ക് പിന്തുണയുമായി വിശ്വാസികളും ബിഷപ് ഹൗസിലെത്തി.

Christmas Celebration 2021: സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല: കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി

ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്ക് ബിഷപുമാർക്ക് അൾത്താരയഭുമുഖ കുർബാന നടത്താൻ സൗകര്യം ഒരുക്കണമെന്ന് നേരത്തെ കർദിനാൾ കത്ത് അയച്ചിരുന്നു. എന്നാൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നായിരുന്നു എറണാകുളം ബിഷപ്പിന്‍റെ മറുപടി കത്ത്. പാതിരാ കുർബാനയിൽ ഈ പ്രതിഷേധത്തെ കർദ്ദിനാൾ തള്ളിപ്പറഞ്ഞു. സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്‍റെ രക്ഷകരല്ലെന്നായിരുന്നു മറുപടി.  എന്നാൽ അടിച്ചമർത്തലിലൂടെ സഭയിൽ സമാധാനം ഉണ്ടാകില്ലെന്നായിരുന്നു മറുവിഭാഗത്തിന്‍റെ മറുപടി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി