സിറോ മലബാർ സഭയിലെ വ്യാജ രേഖാ കേസ്; വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By Web TeamFirst Published May 28, 2019, 9:17 AM IST
Highlights

കർദ്ദിനാളിന്‍റെ പേര് പരാമർശിക്കുന്ന രേഖ സഭാ നേതൃത്വത്തിന് രഹസ്യമായി കൈമാറുക മാത്രമാണ് തങ്ങൾ ചെയ്തത്. കേസിൽ റിമാൻഡിലുള്ള ആദിത്യനെ മർദ്ദിച്ചാണ് തങ്ങളുടെ പേര് പറയിപ്പിച്ചതെന്നും വൈദികർ മുൻകൂർ ജാമ്യാപക്ഷയിൽ പറയുന്നു. 
 
കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജ രേഖ കേസിൽ ഫാദർ പോൾ തേലക്കാട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 

കർദ്ദിനാളിന്‍റെ പേര് പരാമർശിക്കുന്ന രേഖ സഭാ നേതൃത്വത്തിന് രഹസ്യമായി കൈമാറുക മാത്രമാണ് തങ്ങൾ ചെയ്തത്. കേസിൽ റിമാൻഡിലുള്ള ആദിത്യനെ മർദ്ദിച്ചാണ് തങ്ങളുടെ പേര് പറയിപ്പിച്ചതെന്നും വൈദികർ മുൻകൂർ ജാമ്യാപക്ഷയിൽ പറയുന്നു. 

റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി ആദിത്യന്‍റെ ജാമ്യ ഹർജിയും ഇതേ കോടതി ഇന്ന് പരിഗണിക്കും. വൈദികരുടെ നിർദ്ദേശപ്രകാരണമാണ് താൻ വ്യാജ രേഖ നിർമ്മിച്ചതെന്നായിരുന്നു ആദിത്യന്‍റെ മൊഴി.

സിറോ മലബാർ സഭ വ്യാജരേഖാ കേസിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ പള്ളികളിൽ വായിച്ചിരുന്നു. എന്നാൽ കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം വിശ്വാസികൾ ഇടയലേഖനം  ലേഖനം കത്തിച്ചിരുന്നു.  

click me!