'കേസ് കൊടുത്തതോടെ വിവാഹിതയാണെന്നറിഞ്ഞു, പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരൻ ആയി'; രാഹുലിനെ പിന്തുണച്ച് പ്രിൽന രാജ്

Published : Nov 28, 2025, 07:48 PM IST
Prilna raj

Synopsis

'ആ സംഭവം ഉണ്ടായ സമയത്ത് അയാൾക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കൻ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങൾ ചേർത്തു നിർത്തുന്നു എന്ന്. എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല'- പ്രിൽന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ, രാഹുലിനെ പിന്തുണച്ചും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും സിപിഎം സൈബ‍ർ പോരാളികളെ വിമർശിച്ചും മോഡലും ഡബ്ബിംഗ് ആ‍ർട്ടിസ്റ്റുമായ പ്രിൽന രാജ്. കേസ് കൊടുത്തപ്പോൾ വിവാഹിത ആണെന്ന് ജനങ്ങൾ അറിഞ്ഞു തുടങ്ങി. 'ഭർത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാൾ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗർഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ്‌ ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. അധഃപതിച്ചൊരു പാർട്ടിയാണ് നിങ്ങളുടേത് എന്ന് പറയാൻ തോനുന്നുവെന്ന് പ്രിൽന ഫേസ്ബുക്കിൽ കുറിച്ചു.

ഇതിൽ കൂടി നിങ്ങൾ വിവാഹിതരായ സ്ത്രീകൾക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള് ഭർത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു ശേഷം വരുന്ന എന്ത് പ്രശ്നങ്ങൾക്കും നമ്മുടെ സർക്കാർ കൂടെ തന്നെ നിൽക്കും എന്നാണോ? പുരുഷനും ഒരുമിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യത്തിന് പിന്നീട് പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരൻ ആയി. ഈ ഗർഭം നടന്നിട്ട് നാളെത്രയായി, ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്. അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാൾക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കൻ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങൾ ചേർത്തു നിർത്തുന്നു എന്ന്. എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല- പ്രിൽന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അങ്ങനെ എങ്കിൽ നിങ്ങളുടെ പാർട്ടിയിലെ പലരേയും നിങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ പാർട്ടിയിലെ ചിലർ പീഡിപ്പിച്ച സ്ത്രീകൾക്കെതിരെ നിങ്ങൾ നിലപാട് എടുക്കാത്തത് എന്തായിരുന്നു. അതും സ്ത്രീകൾ തന്നെയല്ലേ. അതിന്റ തീവ്രത അളന്നു കിട്ടിയില്ല എന്നാണോ? രാഷ്ട്രീയ പരമായ കപട ധാർമികത ആണ് ഇതെന്ന് വ്യക്തം. അയാളെ, രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തിൽ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാൻ നിങ്ങൾ മുന്നോട്ട് വരണം. അല്ലെങ്കിൽ നിങ്ങൾ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിനു എന്ത് അർത്ഥമാണ് ഉള്ളത്..

അച്ഛനാൽ പീഡിപ്പിക്കപെട്ട മക്കളുടെ കൂടെ നിങ്ങൾ നിക്ക്. അവർക്കു നിങ്ങൾ നീതിമേടിച്ചു കൊടുക്ക്‌. സഹോദരനാൽ പീഡിപ്പിക്കപ്പട്ട സ്ത്രീകളുടെ കൂടെ നിങ്ങൾ നിക്ക്. ഇത് നിങ്ങൾ ചെയ്യുന്നതിന് എന്ത് അർത്ഥമാണ് ഉള്ളത്. ഗർഭം കഴിഞ്ഞിട്ട് കാലം എത്രയായി. സ്ത്രീയും പുരുഷനും ഒരുപോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം, സ്ത്രീയെ സേഫ് ആക്കേണ്ടതില്ല. ഇങ്ങനെ ചെയ്യുന്ന സ്ത്രീകൾക്ക് ആർക്കെതിരെയും എന്തും തൊടുത്തു വിടാൻ സാധിക്കും- പ്രിൽന രാജ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ