മെയ് 31ന് 12360 പേർ വിരമിച്ചതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നൽകാനാണ് സാധ്യത
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന. വിരമിക്കൽ പ്രായം ഉയർത്തൽ വിസ്മയം ഇത്തവണയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. വിരമിക്കൽ പ്രായം 60 ആയി ഇത്തവണ ഏകീകരിക്കാൻ സാധ്യതയില്ല. ധവളപത്രത്തിലെ നിർദേശം ഇത്തവണത്തെ ബജറ്റിൽ പരിഗണിക്കാനിടയില്ല. മെയ് 31ന് 12360 പേർ വിരമിച്ചതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നൽകാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

