Harippad Murder :ബിജെപി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നന്ദു പ്രകാശ് പിടിയിൽ

Web Desk   | Asianet News
Published : Feb 20, 2022, 02:38 PM IST
Harippad Murder :ബിജെപി പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നന്ദു പ്രകാശ് പിടിയിൽ

Synopsis

മുഖ്യപ്രതി നന്ദു പിടിയിലാകുന്നതിന് മുമ്പ് കുമാരപുരം സ്വദേശികളായ ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു

ആലപ്പുഴ : കുമാരപുരത്തെ ബിജെപി പ്രവർത്തകൻ (bjp worker)ശരത് ചന്ദ്രന്റെ (sarath chandran)കൊലപാതകത്തിൽ മുഖ്യപ്രതി പിടിയിൽ. ശരത് ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യ പ്രതി നന്ദു പ്രകാശ് (nandu prakash)ആണ് പോലീസിന്റെ പിടിയിലായത്.  കേസിൽ നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹരിപ്പാട് പൊലീസ് വ്യക്തമാക്കിയിരുന്നു.

മുഖ്യപ്രതി നന്ദു പിടിയിലാകുന്നതിന് മുമ്പ് കുമാരപുരം സ്വദേശികളായ ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കുമാരപുരം പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശിയായ ശരത് ചന്ദ്രൻ ആർഎസ്എസ് മുഖ്യ ശിക്ഷക് ആയിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുള്ള കുടുംബമാണ് ശരത്തിന്‍റേത്. അടച്ചുറപ്പുള്ള നല്ലൊരു വീടുപോലുമില്ല. സിവിൽ എൻജീനീയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ ശരത്തിന് സൈനികനാകണം എന്നായിരുന്നു ആഗ്രഹം.

മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി