
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം
പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. തൃശ്ശൂരില്‍ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്‍മിഷന്‍ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‍കരണ പ്ലാന്‍റ്, തലസ്ഥാനത്ത് 37 കിമീ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
772 കോടിയുടെ 27 പദ്ധതികള്‍ കേരളത്തില്‍ പൂര്‍ത്തിയാക്കിയെന്നും ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തില്‍ ജാതി, മത, രാഷ്ട്രീയമില്ല. 2000 കോടിയുടെ 68 പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ പ്രധാനമന്ത്രി സംസാരമധ്യേ ഉദ്ധരിച്ചു. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി എന്ന വരികളാണ് പരാമര്‍ശിച്ചത്. കേന്ദ്രത്തിന് നന്ദിയെന്നും ഊര്‍ജമേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam