
ദില്ലി: വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി(prime minister) നരേന്ദ്രമോദി(narendra modi) ഇന്ന് ചെന്നൈയിലെത്തും(chennai). മധുര - തേനി റെയിൽപ്പാത, താംബരം - ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച ആയിരത്തിലധികം വീടുകൾ എന്നിവയുടെ ഉദ്ഘാടനം, വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാകും ചടങ്ങുകൾ. 31,400 കോടി ചെലവുള്ള 11 പദ്ധതികൾക്കാണ് തറക്കല്ലിടുന്നത്. അതേസമയം കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങളിലും വിഭാഗീയ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ഇടതുകക്ഷികളും വിസികെയും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ പ്രതിഷേധ പരിപാടികൾക്ക് ആസൂത്രണം നൽകിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
'ഇന്തോ പസഫിക് മേഖലയിലെ ഇടപെടലുകളെ ചെറുക്കും'; ചൈനക്കെതിരെ കടുത്ത നിലപാടെടുത്ത് ക്വാഡ് ഉച്ചകോടി
ടോക്യോ: ഇന്തോ പസഫിക് മേഖലയിൽ (Indo Pacafic Region) ചൈന (China) നടത്തുന്ന ഇടപെടലുകളെ ശക്തമായി ചെറുക്കുമെന്ന് ക്വാഡ് ഉച്ചകോടി (QUAD Summit 2022). ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.
നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബർ സുരക്ഷ മേഖലകളിൽ ക്വാഡ് രാജ്യങ്ങൾ കൂടുതൽ സഹകരിക്കും. ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെല്ലോഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടൻ ചേരാനും ഉച്ചകോടിയിൽ തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഗോളവെല്ലുവിളികൾ ഇന്ത്യ ധൈര്യപൂർവം നേരിടുന്നു, ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു: ജപ്പാനിൽ മോദി
ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വികസന യാത്രയിലെ നല്ല പങ്കാളിയാണ് ജപ്പാൻ. ബുദ്ധിസം ഇന്ത്യയേയും ജപ്പാനെയും ബന്ധിപ്പിക്കുന്നു. തീവ്രവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ ഒന്നിച്ച് നേരിടുന്നു. കൊവിഡിൽ ലോകം പകച്ചപ്പോൾ ഇന്ത്യ ഉണർന്ന് പ്രവർത്തിച്ചു. മറ്റ് രാഷ്ട്രങ്ങളിലേക്ക് മരുന്നും, വാക്സീനും അയച്ച് സഹായിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ആശാ വർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചത്. ആശാവർക്കർമാർക്ക് ആദരമർപ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.