പരോൾ നൽകിയ തടവുകാരെ ജയിലിൽ പുനപ്രവേശിപ്പിക്കാനുള്ള സമയക്രമം നിശ്ചയിച്ചു

Published : Oct 02, 2020, 04:40 PM IST
പരോൾ നൽകിയ തടവുകാരെ ജയിലിൽ പുനപ്രവേശിപ്പിക്കാനുള്ള സമയക്രമം നിശ്ചയിച്ചു

Synopsis

ആദ്യഘട്ടത്തിൽ അടിയന്തിര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുൻപ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാർ ഒക്‌ടോബർ 31 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം. 

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി നൽകിയ തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കാനുള്ള സമയപരിധി നീട്ടി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. 

ആദ്യഘട്ടത്തിൽ അടിയന്തിര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുൻപ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാർ ഒക്‌ടോബർ 31 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം. 

രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിലുകളിലേയും വനിതാ ജയിലുകളിലേയും 589 തടവുകാർ നവംബർ 15 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെ പ്രവേശിക്കണം. മൂന്നാംഘട്ടത്തിൽ സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷാ ജയിലിലെയും 192 തടവുകാർ നവംബർ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലിൽ പ്രവേശിക്കണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കുമരകത്ത് ബിജെപി-യുഡിഎഫ് സഖ്യം, ചിലയിടങ്ങളിൽ മാറ്റിവെച്ചു
കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; ജയിച്ച പ്രസിഡന്റ് രാജി നൽകി