കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്. ജയിച്ച പ്രസിഡന്റ് കെ വി ശ്രീദേവി രാജി നൽകി. എസ്ഡിപിഐ പിന്തുണയിൽ അധികാരം വേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്. ജയിച്ച പ്രസിഡന്റ് കെ വി ശ്രീദേവി രാജി നൽകി. ബിജെപിയെ ഒഴിവാക്കാനാണ് പിന്തുണ നൽകുന്നതെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു. എന്നാൽ, എസ്ഡിപിഐ പിന്തുണയിൽ അധികാരം വേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികൾ ഉണ്ട്. എൽഡിഎഫിന് ഒരു പ്രതിനിധി ആണ് ഉള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player