വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : Nov 16, 2021, 11:29 AM IST
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

 സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദൻ. മൂർച്ചയുള്ള ആയുധം കൊണ്ട് ഇയാൾ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറയുന്നു. സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്ത് സാഹചര്യത്തിലാണ് സദൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല. 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം