തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച പാടില്ല; മുന്നറിയിപ്പുമായി ഡിജിപി

Published : Oct 06, 2019, 12:02 AM IST
തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച പാടില്ല; മുന്നറിയിപ്പുമായി ഡിജിപി

Synopsis

പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിൽ ഡിജിപി ലോക്നാഥ് ബെഹ്റ

തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർ ജോലി ചെയ്യാതെ വിശ്രമിക്കാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ഇത് നേരിട്ട്  നിരീക്ഷിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിലാണ് ഡിജിപിയുടെ നിർദ്ദേശങ്ങൾ.

 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും