കൊവിഡ് വ്യാപനം തടയാൻ ജയിലുകളിൽ കൂട്ടത്തോടെ പരോളും ജാമ്യവും അനുവദിച്ച തടവുകാരോട് തിരികെയെത്താൻ നിർദേശം

By Web TeamFirst Published Dec 28, 2020, 7:54 PM IST
Highlights

ജയിലുകളിൽ കൊവിഡ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും ലഭിച്ച പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ

തിരുവനന്തപുരം: ജയിലുകളിൽ കൊവിഡ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും ലഭിച്ച പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ. തുറന്ന ജയിലുകളിൽ നിന്നും വനിതാ ജയിലിൽ നിന്നുമായി പുറത്തിറങ്ങിയവർ ഈ മാസം 31ന്ശേഷം മൂന്നു ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം. 

രണ്ടാം ഘട്ടമായി പരോള്‍ ലഭിച്ച പുറത്തിറങ്ങിയ 589 തടവുകാരാണ് തിരിച്ചത്തേണ്ടത്. സെൻട്രൽ ജയിലുകളിൽ നിന്നും ഹൈ സെക്യൂരിറ്റി ജയിലിൽ നിന്നുമായി മൂന്നാഘട്ടത്തിൽ പുറത്തിറങ്ങിയ 192 തടവുകാർ അടുത്ത മാസം ഏഴിന് ശേഷം മൂന്നു ദിവസത്തിനുള്ളിൽ തിരികെയത്തണം. 

65 വയസ്സിന് മുകളിലുള്ള തടവുകാർ അടുത്ത മാസം 15ന് ശേഷം മൂന്നു ദിവസത്തിനുള്ളിലും ജയിലുകളിൽ തിരികെയെത്താനാണ് ആഭ്യന്തരവകുപ്പിൻറെ നിർദ്ദേശം. തിരുവനന്തപുരം സെൻട്രൽ ജയിലിലടക്കം കൊവിഡ് പടർന്നുപിടിച്ച അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു നേരത്തെ തടവുകാരെ തരംതിരിച്ച് പരോളും ജാമ്യവും അനുവദിച്ച് പുറത്തുവിട്ടത്.

click me!