ഗവര്‍ണര്‍ നിയമനത്തിനുള്ള ചട്ടങ്ങളിൽ ഭേദഗതി നിര്‍ദേശിച്ച് വി.ശിവദാസൻ്റെ സ്വകാര്യ ബിൽ

Published : Dec 09, 2022, 08:08 PM IST
ഗവര്‍ണര്‍ നിയമനത്തിനുള്ള ചട്ടങ്ങളിൽ ഭേദഗതി നിര്‍ദേശിച്ച് വി.ശിവദാസൻ്റെ സ്വകാര്യ ബിൽ

Synopsis

കേരളത്തിൽ ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണ്ണർ കത്തു നല്കിയത് ഇതിന് ഉദാഹരണമാണെന്ന് ശിവദാസൻ പറഞ്ഞു. 

ദില്ലി: കേന്ദ്രസർക്കാരിനു വേണ്ടി ഗവർണ്ണർമാർ അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് സിപിഎം എംപി വി ശിവദാസൻ രാജ്യസഭയിൽ ആരോപിച്ചു. കേരളത്തിൽ ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണ്ണർ കത്തു നല്കിയത് ഇതിന് ഉദാഹരണമാണെന്ന് ശിവദാസൻ പറഞ്ഞു. ഗവർണ്ണർമാരെ നിയമിക്കുന്ന ചട്ടങ്ങളിൽ മാറ്റം നിർദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വി. ശിവദാസൻ. കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നല്കാതെ ഗവർണ്ണർമാർ പിടിച്ചു വയ്ക്കുകയാണെന്നും ശിവദാസൻ കുറ്റപ്പെടുത്തി.  ബില്ലിൻമേലുള്ള ചർച്ച അടുത്തയാഴ്ചയും തുടരും. 

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം