
മലപ്പുറം: പ്രളയക്കെടുതിയ്ക്കിടെ സ്വകാര്യ ബസില്‍ അമിത ചാര്‍ജ്ജ് ഈടാക്കിയെന്ന പരാതിയുമായി യുവാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കോഴിക്കോട് നിന്ന് ഗുരുവായൂരേക്ക് കയറിയ സുഹൃത്തിന്‍റെ അനുഭവമാണ് മുഹമ്മദ് അജ്മല്‍ സി എന്ന യുവാവ് പറയുന്നത്. എവിടെ ഇറങ്ങിയാലും 150 രൂപയാണെന്നാണ് ബസുകാര്‍ പറയുന്നതെന്നാണ് ആരോപണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ 100 രൂപയില്‍ കുറവ് ചാര്‍ജ്ജ് വാങ്ങുമ്പോഴാണ് സ്വകാര്യ ബസ് അമിത ചാര്‍ജ്ജ് ഈടാക്കുന്നതെന്നാണ് പരാതി.
ഇരട്ടി ചാര്‍ജ്ജ് ഈടാക്കണ്ട അത്ര റിസ്ക്കൊന്നും കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ ഇല്ലെന്നും യുവാവ് പറയുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്ന കുറിപ്പോടെയാണ് യുവാവ് ടിക്കറ്റിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സംഭവത്തേക്കുറിച്ച് കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പേജ് യുവാവിനോട് ബന്ധപ്പെട്ടിരുന്നുവെന്നും ബസിന്‍റെ വിവരങ്ങള്‍ നല്‍കിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് അജ്മല്‍ സിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഒരു സുഹൃത്ത് കോഴിക്കോട് നിന്ന് ഗുരുവായൂരിലെക്ക് പ്രൈവറ്റ് ബസ് കയറിയതിന് കൊടുത്ത ടിക്കറ്റ് ആണ്.. എവിടെ ഇറങ്ങിയാലും 150 രൂപയാണത്രെ! ഞാനിന്ന് ഈ റൂട്ടിൽ KSRTC യിൽ യാത്ര ചെയ്തതാണ്..(ഫാസ്റ്റ് പാസഞ്ചർ- ചാർജ്ജ് 100ൽ താഴെ)ഡബിൾ ചാർജ്ജ് ഈടാക്കേണ്ട റിസ്ക് ഒന്നും കോഴിക്കോട് തൃശൂർ റൂട്ടിൽ ഇല്ല..പോരാത്തതിന് ആളുകൾ ഒരുപാടും..
ബസ്: AWAFI
നമ്പർ : KL10 AV 637
പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ!
Update: Kozhikode Collector fb page has messaged me asking contact number.. I have provided details.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam