ബസുടമകൾ തൃശ്ശൂരിൽ യോഗം ചേരുന്നു: മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ആവശ്യം

Published : Jul 15, 2021, 01:33 PM IST
ബസുടമകൾ തൃശ്ശൂരിൽ യോഗം ചേരുന്നു: മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ആവശ്യം

Synopsis

മിനിമം ചാർജ് 10 രൂപയാക്കുക, ഡീസൽ സബ്സിഡി നൽകുക,വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.

തൃശ്ശൂർ: ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ തുടങ്ങി. കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഈ  മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. 

മിനിമം ചാർജ് 10 രൂപയാക്കുക, ഡീസൽ സബ്സിഡി നൽകുക,വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഇക്കാര്യം ജൂലൈ ആറിന് ഗതാഗത മന്ത്രി രാജു ആൻ്റണിയുമായുള്ള ചർച്ചയിൽ ബസുടമകൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ ഭാവി പരിപാടി ചർച്ച ചെയ്യുകയാണ് യോഗത്തിൻ്റെ പ്രധാന അജൻഡ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രിയങ്ക ഗാന്ധിയുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളി, കോൺഗ്രസിന്റെ 'കളക്ഷൻ' രാഷ്ട്രീയം വഞ്ചനയെന്നും മന്ത്രി വി ശിവൻകുട്ടി
'ദി കേരളാ സ്റ്റോറി 2'ന് പ്രദർശനാനുമതി; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്