'പ്രിയദർശിനി' കാരണം ദുരിതം', സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്

Published : Oct 06, 2026, 02:30 PM IST
Private Bus Kerala

Synopsis

രണ്ടാം ഘട്ടത്തിൽ ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പ്രതിഷേധിക്കുന്നത്.

തൃശ്ശൂർ : സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്ടോബർ 14 ന് നടക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള 'പ്രിയദർശിനി പദ്ധതി' സൌജന്യ യാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. രണ്ടാം ഘട്ടത്തിൽ ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പ്രതിഷേധിക്കുന്നത്. പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ ഒക്ടോബർ അവസാന വാരം ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തും. അതിനുശേഷവും നടപടിയുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തൃശൂരിൽ സ്ഥലം എവിടെയെന്ന് സുരേഷ് ഗോപി കാണിച്ചുതരട്ടെ'; എയിംസിൽ സർക്കാരിന് തുറന്ന മനസ്ഥിതിയെന്ന് കെ മുരളീധരൻ
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: കേന്ദ്ര ഇടപെടല്‍ തേടി സംസ്ഥാനം, കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തും