
കോഴിക്കോട്: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന രണ്ടാംദിവസവും തുടരുന്നു. സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തിയ 259 ബസ്സുകൾക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
ദീർഘദൂര സ്വകാര്യ ബസ്സ് സർവീസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ മോട്ടോർവാഹന വകുപ്പ് നടത്തുന്ന പരിശോധനയിലാണ് നടപടി. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികൾ ബസുകളിൽ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 20 ബസ്സുകൾക്കെതിരെ കേസെടുത്തു. എറണാകുളത്ത് 74 വാഹനങ്ങൾ പരിശോധിച്ചതിൽ 11 വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 35000 രൂപ പിഴഈടാക്കുകയും ചെയ്തു. എന്നാൽ അടിക്കടിയുള്ള പരിശോധനയും പിഴ ഈടാക്കാലും ബസ് ജീവനക്കാരെയും വലയ്ക്കുന്നു. കോഴിക്കോട് പല ആഡംബര ബസ്സുകളും സർവ്വീസ് നിർത്തി. എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. തുടര്‍ച്ചയായുള്ള പരിശോധനകളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് കോഴിക്കോടു നിന്നുള്ള സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam