ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം, യാത്രക്കാരും നാട്ടുകാരും സമയോജിതമായി ഇടപെട്ടു

Published : Oct 31, 2026, 12:16 PM IST
private bus tyre bursts into flames in kozhikode major accident averted

Synopsis

നാദാപുരം കായ്പനച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നു.

കോഴിക്കോട്: നാദാപുരം കായ്പനച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് തീയും പുകയും ഉയര്‍ന്നു. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ കായ്പ്പനച്ചിയില്‍ ഇന്നലെ രാവിലെ 9:30നാണ് സംഭവമുണ്ടായത്. തീ പെട്ടെന്ന് തന്നെ നിയന്ത്രണമാക്കാനായതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. നാദാപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്നു ബസ്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാദാപുരം, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. തുടര്‍ന്ന് തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടിയിൽ തർക്കം രൂക്ഷം, ഹൈക്കോടതി ഉത്തരവിനെതിരെ വിസിയുടെ 'ഹാജരില്ല' നീക്കം, അപ്പീൽ നൽകി; കോടതിയലക്ഷ്യ ഹർജിയുമായി വിദ്യാർഥികളും, ഒപ്പം നിരാഹാര സമരവും
ക്ഷേത്രത്തിലെത്തിയ യുവതിയെ പൂജയുടെ പേരിൽ ലൈംഗികമായി പീഡിപ്പിച്ച കേസ്; ശാന്തിക്കാരന് ഏഴുവർഷം തടവും പിഴയും