സ്വകാര്യ ബസ് ജീവനക്കാരുടെ സമരത്തിനിടെ നിറയെ യാത്രക്കാരുമായി കെഎസ്ആർടിസി, പിന്നാലെ കൂക്കിവിളി, വയനാട്ടിൽ സൂചനാ പണിമുടക്ക്

Published : Jun 29, 2026, 01:04 PM IST
KSRTC

Synopsis

സർവീസ് നിർത്തി വെക്കുന്നത് ആയി കാണിച്ച് ജില്ലയിലെ 280 സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പിന് ജി ഫോം നൽകി.

കൽപ്പറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒരു ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രക്ക് ശേഷം ദിവസം മൂവായിരം രൂപയോളം വരുമാനം കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കുമെന്നും ബസ് ജീവനക്കാരും ഉടമകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

സർവീസ് നിർത്തി വെക്കുന്നത് ആയി കാണിച്ച് ജില്ലയിലെ 280 സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പിന് ജി ഫോം നൽകി. സമരത്തിൻ്റെ ഭാഗമായി ബസ്ജീവനക്കാർ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കളക്ടറേറ്റ് മാർച്ചിനിടെ സമരക്കാർ കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ കൂക്കിവിളിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കീഴാറ്റൂർ വയൽക്കിളി സമരം: നിർണായക കോടതി വിധി, സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു
അന്ന് അഴിമതിയുടെ പ്രഭവ കേന്ദ്രം ഊരാളുങ്കൽ, അധികാരത്തിലേറിയപ്പോൾ എല്ലാം വിഴുങ്ങി; ഊരാളുങ്കലിലും യുഡിഎഫിന്റെ യൂടേൺ