പാലക്കാട് കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസപ്രകടനം നടത്തിയ നാല് യുവാക്കളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രളയം വന്നാൽ രക്ഷാദൗത്യത്തിന് ഇറങ്ങാൻ പരിശീലനം നടത്തിയതാണ് എന്ന് യുവാക്കൾ വിചിത്രവാദം ഉന്നയിച്ചു.

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്‍റെ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ നാല് യുവാക്കളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ജീപ്പ് വെള്ളത്തിലൂടെ ഓടിച്ചു കയറ്റുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രളയം വന്നാൽ രക്ഷാദൗത്യത്തിന് ഇറങ്ങാൻ പരിശീലനം നടത്തിയതാണ് എന്ന് യുവാക്കളുടെ വിചിത്രവാദം.