വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ; അതിവേഗ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും

Published : Jul 22, 2026, 10:59 AM IST
Private bus  student

Synopsis

തിരൂർ, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകള്‍ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി വിദ്യാർത്ഥികൾ. ഇന്നലെ രാവിലെ ബസ്സിൽ കയറ്റാത്തതിനാൽ വീട്ടിലേക്ക് തിരിച്ചു പോയെന്നും വിദ്യാർത്ഥികൾ പറയുന്നു.

തൃശ്ശൂര്‍: വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ. തിരൂർ, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകള്‍ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി വിദ്യാർത്ഥികൾ. ഇന്നലെ രാവിലെ ബസ്സിൽ കയറ്റാത്തതിനാൽ വീട്ടിലേക്ക് തിരിച്ചു പോയെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതിക്ക് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും അതിവേഗ നടപടി സ്വീകരിച്ചു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ സംയുക്ത പരിശോധന നടത്തി. വിദ്യാർത്ഥികളെ കയറ്റാത്ത ബസ് ജീവനക്കാർക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും മുന്നറിയിപ്പ് നൽകി. മുൻപ് ഇതേ സ്റ്റാൻഡിൽ ബസ്സിൽ കയറ്റാതിരുന്ന കണ്ടക്ടറോട് വിദ്യാർത്ഥി കൈകൂപ്പിയത് ചർച്ചയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർത്ഥന്റെ പേരിൽ ആപ്, വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം': മുഖ്യമന്ത്രി വി ഡി സതീശൻ
വാരാന്തപ്പതിപ്പ് എഡിറ്റർക്കെതിരെ നടപടിയില്ല, ദേശാഭിമാനിയിൽ ഇങ്ങനെയൊരു ലേഖനമില്ല; വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണമെന്ന് സ്വരാജ്